ബിജെപി വിട്ടെത്തിയവരെ സ്വീകരിച്ചു

ബിജെപി ബന്ധം ഉപേക്ഷിച്ച്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ 
തീരുമാനിച്ചവരെ പി ഹരികേശന്‍നായര്‍ സ്വീകരിക്കുന്നു


നെടുമങ്ങാട് ബിജെപി ബന്ധം ഉപേക്ഷിച്ചെത്തിയ മഹിളാ മോര്‍ച്ചാ പ്രാദേശിക നേതാവിനെയും പ്രവര്‍ത്തകരെയും സ്വീകരിച്ചു. മഹിളാ മോര്‍ച്ച വാണ്ട വാര്‍ഡ്തല ഭാരവാഹി രമ്യ, സഹപ്രവര്‍ത്തകരായ ദിവ്യ, ഓമന എന്നിവരാണ് ബിജെപിയില്‍നിന്ന്‌ രാജിവച്ച് എത്തിയത്. സ്വീകരണ യോഗം കര്‍ഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് വെള്ളനാട് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ശശികല അധ്യക്ഷയായി. സിപിഐ എം ഏരിയ കമ്മിറ്റി അംഗം പി ഹരികേശന്‍നായര്‍ രാജിവച്ച് എത്തിയവരെ സ്വീകരിച്ചു. പുലിപ്പാറ വിജയന്‍, എന്‍ ആര്‍ ബൈജു, എം ശ്രീകേശ്, പ്രമോദ് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News