മത്സരത്തിനിടെ മരച്ചില്ല വീണ്‌ 
3 പേർക്ക് പരിക്ക്

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല വീണ സ്ഥലം മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു


തിരുവനന്തപുരം സംസ്ഥാന കായികമത്സരം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഗ്യാലറിയിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ല ഒടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്.  എറണാകുളം സലേം എച്ച് എസ് എസിലെ കെ പി അഭിത, മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎസ്എസിലെ ഹരിത, കായിക പരിശീലകനായ  റിയാസ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഞായർ പകൽ 9.30 ഓടെയാണ് പബ്ലിക് ലൈബ്രറിയുടെ ഭാ​ഗത്തെ ​ഗ്യാലറിക്ക് പിന്നിലുള്ള സ്ഥലത്തെ മരച്ചില്ല ഒടിഞ്ഞുവീണത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.  സംഭവസ്ഥലത്ത് മന്ത്രി വി ശിവൻകുട്ടിയെത്തി മരച്ചില്ല മുറിച്ചുമാറ്റാൻ നിർദേശം നൽകി. ​​അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മരച്ചില്ലകൾ മുറിച്ചുമാറ്റി. Read on deshabhimani.com

Related News