25 April Thursday
മന്ത്രി ഉടൻ 
സംഭവസ്ഥലത്ത് എത്തി

മത്സരത്തിനിടെ മരച്ചില്ല വീണ്‌ 
3 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല വീണ സ്ഥലം മന്ത്രി വി ശിവൻകുട്ടി സന്ദർശിക്കുന്നു

തിരുവനന്തപുരം
സംസ്ഥാന കായികമത്സരം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഗ്യാലറിയിലേക്ക് ചാഞ്ഞുനിന്ന മരച്ചില്ല ഒടിഞ്ഞുവീണ് മൂന്നു പേർക്ക് പരിക്ക്. 
എറണാകുളം സലേം എച്ച് എസ് എസിലെ കെ പി അഭിത, മലപ്പുറം ആലത്തിയൂർ കെഎച്ച്എംഎസ്എസിലെ ഹരിത, കായിക പരിശീലകനായ  റിയാസ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഞായർ പകൽ 9.30 ഓടെയാണ് പബ്ലിക് ലൈബ്രറിയുടെ ഭാ​ഗത്തെ ​ഗ്യാലറിക്ക് പിന്നിലുള്ള സ്ഥലത്തെ മരച്ചില്ല ഒടിഞ്ഞുവീണത്. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 
സംഭവസ്ഥലത്ത് മന്ത്രി വി ശിവൻകുട്ടിയെത്തി മരച്ചില്ല മുറിച്ചുമാറ്റാൻ നിർദേശം നൽകി. ​​അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ മരച്ചില്ലകൾ മുറിച്ചുമാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top