ഗ്രീൻ അരുവിക്കര ആദ്യ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

ഗ്രീൻ അരുവിക്കര ക്യാമ്പയിന്റെ ആദ്യ വാഹനം ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു


വിളപ്പിൽ അജൈവ മാലിന്യമില്ലാത്ത അരുവിക്കര എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഗ്രീൻ അരുവിക്കര '  ക്യാമ്പയിന്റെ ആദ്യ വാഹനം ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്തു.  മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ശേഖരിച്ച ചെരുപ്പ്‌, ബാഗ്‌, തെർമോകോൾ അടക്കമുള്ള 21,306.2 കിലോ ഖരമാലിന്യങ്ങളാണ്‌ ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറിയത്. ഹരിതകർമസേനാംഗങ്ങൾ, ഹരിതസഹായസ്ഥാപനങ്ങൾ, നിയോ എനർജി കോ–-ഓർഡിനേറ്റർമാർ, കുടുബശ്രീ ചെയർപേഴ്സൺമാർ, -പ്രവർത്തകർ, മേറ്റ്മാർ, സികെസി പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. അടുത്ത മൂന്ന് ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അരുവിക്കരയെ ശുചിത്വപൂർണമാക്കാൻ  കഴിയുമെന്ന് എം എൽഎ പറഞ്ഞു. Read on deshabhimani.com

Related News