19 April Friday

ഗ്രീൻ അരുവിക്കര ആദ്യ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഗ്രീൻ അരുവിക്കര ക്യാമ്പയിന്റെ ആദ്യ വാഹനം ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്യുന്നു

വിളപ്പിൽ
അജൈവ മാലിന്യമില്ലാത്ത അരുവിക്കര എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ‘ഗ്രീൻ അരുവിക്കര '  ക്യാമ്പയിന്റെ ആദ്യ വാഹനം ജി സ്റ്റീഫൻ എംഎൽഎ ഫ്ലാഗ് ഓഫ്‌ ചെയ്തു. 
മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ ശേഖരിച്ച ചെരുപ്പ്‌, ബാഗ്‌, തെർമോകോൾ അടക്കമുള്ള 21,306.2 കിലോ ഖരമാലിന്യങ്ങളാണ്‌ ക്ലീൻ കേരള കമ്പനിക്ക്‌ കൈമാറിയത്.
ഹരിതകർമസേനാംഗങ്ങൾ, ഹരിതസഹായസ്ഥാപനങ്ങൾ, നിയോ എനർജി കോ–-ഓർഡിനേറ്റർമാർ, കുടുബശ്രീ ചെയർപേഴ്സൺമാർ, -പ്രവർത്തകർ, മേറ്റ്മാർ, സികെസി പ്രതിനിധികൾ, എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്. അടുത്ത മൂന്ന് ഘട്ടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ അരുവിക്കരയെ ശുചിത്വപൂർണമാക്കാൻ  കഴിയുമെന്ന് എം എൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top