പ്രതിഭാ സംഗമവും അവാർഡ് വിതരണവും

ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും 
സംവിധായകൻ ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്യുന്നു


വർക്കല ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും ചലച്ചിത്ര സംവിധായകനും    സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. കലാ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ അധ്യാപകൻ ജയചന്ദ്രൻ ആചാരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം സ്കൂൾ റേഡിയോ ക്ലബ്ബിൽ അംഗങ്ങളായിരുന്ന ചില സഹപാഠികളെയും വേദിയിൽ കൂടെക്കൂട്ടി.  രസകരവും സ്നേഹോഷ്മളവുമായ ഓർമകൾ മാത്രം സമ്മാനിച്ച ഇടവ സ്കൂൾ തന്റെ ജീവിതത്തിലെ മുത്താണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ചടങ്ങിൽ 2020, 2021, 2022 വർഷങ്ങളിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മറ്റു പ്രതിഭകളെയും ആദരിച്ചു. പിടിഎ പ്രസിഡന്റ്‌ കാപ്പിൽ ഷഫി അധ്യക്ഷനായി. ഇടവ പഞ്ചായത്ത് പ്രസിഡന്റ്‌ എ ബാലിക് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് സാബു, റിയാസ് വഹാബ്, സ്കൂൾ പ്രിൻസിപ്പൽ എം എസ് ജലീൽ, ഹെഡ്മിസ്ട്രസ് എംഎസ് വിദ്യ, പ്രോഗ്രാം കൺവീനർ കെ ബിനു  എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News