20 April Saturday

പ്രതിഭാ സംഗമവും അവാർഡ് വിതരണവും

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും 
സംവിധായകൻ ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്യുന്നു

വർക്കല
ഇടവ എംആർഎംകെഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭാ സംഗമവും അവാർഡ് വിതരണവും ചലച്ചിത്ര സംവിധായകനും    സ്കൂളിലെ പൂർവ വിദ്യാർഥിയുമായ ബാലചന്ദ്രമേനോൻ ഉദ്ഘാടനം ചെയ്തു. കലാ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ചുയർത്തിയ അധ്യാപകൻ ജയചന്ദ്രൻ ആചാരിയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം സ്കൂൾ റേഡിയോ ക്ലബ്ബിൽ അംഗങ്ങളായിരുന്ന ചില സഹപാഠികളെയും വേദിയിൽ കൂടെക്കൂട്ടി. 
രസകരവും സ്നേഹോഷ്മളവുമായ ഓർമകൾ മാത്രം സമ്മാനിച്ച ഇടവ സ്കൂൾ തന്റെ ജീവിതത്തിലെ മുത്താണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ചടങ്ങിൽ 2020, 2021, 2022 വർഷങ്ങളിൽ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും മറ്റു പ്രതിഭകളെയും ആദരിച്ചു. പിടിഎ പ്രസിഡന്റ്‌ കാപ്പിൽ ഷഫി അധ്യക്ഷനായി. ഇടവ പഞ്ചായത്ത് പ്രസിഡന്റ്‌ എ ബാലിക് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ഹർഷാദ് സാബു, റിയാസ് വഹാബ്, സ്കൂൾ പ്രിൻസിപ്പൽ എം എസ് ജലീൽ, ഹെഡ്മിസ്ട്രസ് എംഎസ് വിദ്യ, പ്രോഗ്രാം കൺവീനർ കെ ബിനു  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top