സ്നേഹവീടിന് കല്ലിട്ടു

സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ കല്ലിടൽ എ സ്നാഗപ്പനും 
എൻ സായികുമാറും ചേർന്ന് നിർവഹിക്കുന്നു


മംഗലപുരം   സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റി ചാന്നാങ്കര സ്വദേശിയും മൽസ്യത്തൊഴിലാളിയുമായ ലത്തീഫിന് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ മൽസ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ സ്നാഗപ്പനും കയർഫെഡ് ചെയർമാൻ എൻ സായികുമാറും ചേർന്ന് നിർവഹിച്ചു. ചാന്നാങ്കര സുലൈമാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കഠിനംകുളം സാബു,പഞ്ചായത്ത്‌ പ്രസിഡന്റ് അജിത അനിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബേബി, ഷിബു, രാജു എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News