18 September Thursday

സ്നേഹവീടിന് കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ കല്ലിടൽ എ സ്നാഗപ്പനും 
എൻ സായികുമാറും ചേർന്ന് നിർവഹിക്കുന്നു

മംഗലപുരം  
സിപിഐ എം കഠിനംകുളം ലോക്കൽ കമ്മിറ്റി ചാന്നാങ്കര സ്വദേശിയും മൽസ്യത്തൊഴിലാളിയുമായ ലത്തീഫിന് നിർമിച്ചുനൽകുന്ന സ്നേഹവീടിന്റെ തറക്കല്ലിടൽ മൽസ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ സ്നാഗപ്പനും കയർഫെഡ് ചെയർമാൻ എൻ സായികുമാറും ചേർന്ന് നിർവഹിച്ചു. ചാന്നാങ്കര സുലൈമാൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കഠിനംകുളം സാബു,പഞ്ചായത്ത്‌ പ്രസിഡന്റ് അജിത അനിൽ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ബേബി, ഷിബു, രാജു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top