ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയിൽ 
പ്രതിഷേധം നാലാം ദിവസം



വഞ്ചിയൂർ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ വേളി ഫാക്‌ടറിക്കു മുന്നിലെ സംയുക്ത തൊഴിലാളി യൂണിയൻ പ്രതിഷേധം നാലാം ദിവസം സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു ഉദ്ഘാടനം ചെയ്‌തു.  ഐഎൻടിസിയു നേതാവ്  മണക്കാട് ചന്ദ്രൻ കുട്ടി അധ്യക്ഷനായി. സിഐടിയു ജില്ലാകമ്മിറ്റി അംഗം ജയപ്രകാശ്, ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ നായർ, സജിത്ത്, മോഹൻദാസ് എന്നിവർ സംസാരിച്ചു. സിഐടിയു വഞ്ചിയൂർ മേഖലാ കമ്മിറ്റി സമരത്തിന് അഭിവാദ്യമർപ്പിച്ച്‌ പ്രകടനം നടത്തി. Read on deshabhimani.com

Related News