ജില്ലയിൽ 19 ഗ്രീൻ കാറ്റഗറി പഞ്ചായത്ത്‌



തിരുവനന്തപുരം  പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയുള്ള  ഹരിത കേരളം മിഷന്റെ  ഗ്രീൻ കാറ്റഗറി ഗ്രേഡ്‌ 19 പഞ്ചായത്തിന്‌.  പൂവച്ചൽ, കുന്നത്തുകാൽ, പാറശാല, കല്ലിയൂർ, മംഗലപുരം, ചെമ്മരുതി, ചെറുന്നിയൂർ, തൊളിക്കോട്, അരുവിക്കര, കരകുളം, വക്കം, ചെങ്കൽ, കൊല്ലയിൽ, മുദാക്കൽ, പുല്ലമ്പാറ, കാട്ടാക്കട, ഇലകമൺ, കാഞ്ഞിരംകുളം, കിഴുവിലം എന്നീ  പഞ്ചായത്തുകളാണ് ഗ്രീൻ കാറ്റഗറിയിൽ.  റെഡ് കാറ്റ​ഗറി: വിളവൂർക്കൽ, അഴൂർ, കിളിമാനൂർ, പഴയകുന്നുമ്മൽ, മലയിൻകീഴ്, പുളിമാത്ത് കഠിനംകുളം, പൂവാർ, അതിയന്നൂർ, നാവായിക്കുളം, പള്ളിച്ചൽ, നന്ദിയോട്, വിളപ്പിൽ. ശേഷിക്കുന്നവ ഓറഞ്ച് കാറ്റഗറിയിലാണ്.   ഓരോ  വാർഡിലും ഹരിതകർമ്മ സേന വഴി നടക്കുന്ന അജൈവ മാലിന്യ ശേഖരണ പ്രവർത്തനം വിലയിരുത്തിയാണ് പഞ്ചായത്തുകൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് എന്നിങ്ങനെ ഗ്രേഡിങ്‌ നൽകിയത്‌.  രണ്ട് മാസത്തിൽ ഒരിക്കൽ മാലിന്യ നിർമാർജന പ്രവർത്തനം വിലയിരുത്തി കാറ്റഗറി മാറ്റവും അനുവദിക്കും. Read on deshabhimani.com

Related News