18 April Thursday
ഹരിത കേരളം മിഷൻ ഗ്രേഡിങ്‌

ജില്ലയിൽ 19 ഗ്രീൻ കാറ്റഗറി പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021
തിരുവനന്തപുരം 
പഞ്ചായത്തുകളിൽ നടപ്പാക്കുന്ന മാലിന്യ നിർമാർജന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയുള്ള  ഹരിത കേരളം മിഷന്റെ  ഗ്രീൻ കാറ്റഗറി ഗ്രേഡ്‌ 19 പഞ്ചായത്തിന്‌. 
പൂവച്ചൽ, കുന്നത്തുകാൽ, പാറശാല, കല്ലിയൂർ, മംഗലപുരം, ചെമ്മരുതി, ചെറുന്നിയൂർ, തൊളിക്കോട്, അരുവിക്കര, കരകുളം, വക്കം, ചെങ്കൽ, കൊല്ലയിൽ, മുദാക്കൽ, പുല്ലമ്പാറ, കാട്ടാക്കട, ഇലകമൺ, കാഞ്ഞിരംകുളം, കിഴുവിലം എന്നീ  പഞ്ചായത്തുകളാണ് ഗ്രീൻ കാറ്റഗറിയിൽ. 
റെഡ് കാറ്റ​ഗറി: വിളവൂർക്കൽ, അഴൂർ, കിളിമാനൂർ, പഴയകുന്നുമ്മൽ, മലയിൻകീഴ്, പുളിമാത്ത് കഠിനംകുളം, പൂവാർ, അതിയന്നൂർ, നാവായിക്കുളം, പള്ളിച്ചൽ, നന്ദിയോട്, വിളപ്പിൽ. ശേഷിക്കുന്നവ ഓറഞ്ച് കാറ്റഗറിയിലാണ്. 
 ഓരോ  വാർഡിലും ഹരിതകർമ്മ സേന വഴി നടക്കുന്ന അജൈവ മാലിന്യ ശേഖരണ പ്രവർത്തനം വിലയിരുത്തിയാണ് പഞ്ചായത്തുകൾക്ക് ഗ്രീൻ, ഓറഞ്ച്, റെഡ് എന്നിങ്ങനെ ഗ്രേഡിങ്‌ നൽകിയത്‌. 
രണ്ട് മാസത്തിൽ ഒരിക്കൽ മാലിന്യ നിർമാർജന പ്രവർത്തനം വിലയിരുത്തി കാറ്റഗറി മാറ്റവും അനുവദിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top