കണ്ണീർതോരാതെ തലസ്ഥാനം

കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അർപ്പിച്ച് സിപിഐ എം തിരുവനന്തപുരം നഗരത്തിൽ നടത്തിയ മൗനജാഥ


 തിരുവനന്തപുരം ജനനായകൻ കോടിയേരി ബാലകൃഷ്‌ണന്‌ അന്ത്യാഭിവാദ്യമർപ്പിച്ച്‌ തലസ്ഥാനം. തിരുവനന്തപുരത്ത്‌ നിറഞ്ഞുനിന്ന പ്രിയനേതാവിനോടുള്ള സ്‌നേഹവും ആദരവും വിളിച്ചോതി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന മൗനജാഥകളും അനുശോചന യോഗങ്ങളും. നഗരത്തിൽ പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്നും ആരംഭിച്ച മൗനജാഥ നായനാർ പാർക്കിൽ സമാപിച്ചു.   അനുശോചന യോഗത്തിൽ സിപിഐ എം ജില്ലാസെക്രട്ടറിയറ്റംഗം സി ജയൻ ബാബു, ഇ ജി മോഹനൻ, പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News