വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ ബോർഡംഗമായി പ്രൊഫ. ശൈലജ



തിരുവനന്തപുരം "വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷന്റെ' ഡയറക്ടർ ബോർഡ് അംഗമായി ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫ. പി എൻ ശൈലജയെ  തെരഞ്ഞെടുത്തു.  2024 വരെയാണ് പുതിയ ഡയറക്ടർ ബോർഡിന്റ കാലാവധി.  22 വർഷത്തിലേറെയായി  പക്ഷാഘാതം സംബന്ധിച്ച ഗവേഷണത്തിലും രോഗനിർണയത്തിലും  ചികിത്സയ്‌ക്കും പ്രൊഫ. പി എൻ ശൈലജ മേൽനോട്ടം വഹിക്കുന്നു. ഇന്ത്യൻ സ്‌ട്രോക്ക് അ സോസിയേഷന്റെ മുൻ പ്രസിഡന്റും യുകെയിലെ ലഞ്ചാഷെയർ യൂണിവേഴ്‌സിറ്റിയിലെ ഓണററി പ്രൊഫസറും യൂറോപ്യൻ സ്‌ട്രോക്ക് ഓർഗനൈസേഷന്റെ സമിതി അംഗവുമാണ്. Read on deshabhimani.com

Related News