സമാപന സമ്മേളനം 19ന്;
സ്വാഗതസംഘം രൂപീകരിച്ചു

എസ്‌എഫ്‌ഐ അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം എസ്‌എഫ്‌ഐ അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 19ന് തിരുവനന്തപുരത്താണ്‌ ജാഥ സമാപിക്കുന്നത്‌.  എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ വി പി സാനു നയിക്കുന്ന, കന്യാകുമാരിയിൽനിന്ന് ആരംഭിച്ച തെക്കൻ മേഖലാ ജാഥയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്. സ്വാഗതസംഘം‌ രക്ഷാധികാരികളായി ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ടി എൻ സീമ, വി ജോയ്, എ എ റഹിം, കെ എസ് സുനിൽകുമാർ, ജെ എസ് ഷിജൂഖാൻ, ആര്യ രാജേന്ദ്രൻ എന്നിവരെയും ‌ചെയർമാനായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജയൻബാബുവിനെയും തെരഞ്ഞെടുത്തു.  വൈസ് ചെയർമാൻമാരായി കെ ശശാങ്കൻ, വി അമ്പിളി, സി ലെനിൻ, പ്രസന്നകുമാർ, ജയിൽകുമാർ, വി അനൂപ്, എസ് ശ്യാമ, ജോബിൻ ജോസ് എന്നിവരെയും ജനറൽ കൺവീനറായി എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥിനെയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് ഏരിയാതലത്തിൽ വിളംബര ജാഥകളും വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. Read on deshabhimani.com

Related News