18 April Thursday
എസ്‌എഫ്‌ഐ അഖിലേന്ത്യ ജാഥ

സമാപന സമ്മേളനം 19ന്;
സ്വാഗതസംഘം രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

എസ്‌എഫ്‌ഐ അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം 
സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം
എസ്‌എഫ്‌ഐ അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളനത്തിന് മുന്നോടിയായുള്ള സ്വാഗതസംഘം രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. 19ന് തിരുവനന്തപുരത്താണ്‌ ജാഥ സമാപിക്കുന്നത്‌. 
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ വി പി സാനു നയിക്കുന്ന, കന്യാകുമാരിയിൽനിന്ന് ആരംഭിച്ച തെക്കൻ മേഖലാ ജാഥയാണ് തിരുവനന്തപുരത്ത് സമാപിക്കുന്നത്.
സ്വാഗതസംഘം‌ രക്ഷാധികാരികളായി ആനാവൂർ നാഗപ്പൻ, വി ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, എം വിജയകുമാർ, ടി എൻ സീമ, വി ജോയ്, എ എ റഹിം, കെ എസ് സുനിൽകുമാർ, ജെ എസ് ഷിജൂഖാൻ, ആര്യ രാജേന്ദ്രൻ എന്നിവരെയും ‌ചെയർമാനായി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജയൻബാബുവിനെയും തെരഞ്ഞെടുത്തു. 
വൈസ് ചെയർമാൻമാരായി കെ ശശാങ്കൻ, വി അമ്പിളി, സി ലെനിൻ, പ്രസന്നകുമാർ, ജയിൽകുമാർ, വി അനൂപ്, എസ് ശ്യാമ, ജോബിൻ ജോസ് എന്നിവരെയും ജനറൽ കൺവീനറായി എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥിനെയും 101 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 501 അംഗ ജനറൽ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
അഖിലേന്ത്യ ജാഥയുടെ സമാപന സമ്മേളനവുമായി ബന്ധപ്പെട്ട് ഏരിയാതലത്തിൽ വിളംബര ജാഥകളും വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top