അതീവ ഗുരുതരം



തിരുവനന്തപുരം തിരുവനന്തപുരത്ത്‌ ലാർജ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പൂന്തുറ, പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ്, ബീമാപ്പള്ളി, വിഴിഞ്ഞം, അടിമലത്തുറ, പൊഴിയൂർ, പാറശാല, പെരുമാതുറ, പൂവാർ, കുളത്തൂർ, കാരോട് എന്നിങ്ങനെ 13 ലാർജ് ക്ലസ്റ്ററുകളാണ്‌ ജില്ലയിലുള്ളത്‌. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ മാത്രമാണ് പുറത്തുനിന്നുവന്നത്. 192 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമായി തന്നെ തുടരുന്നതിന്റെ സൂചനയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. Read on deshabhimani.com

Related News