ഓഫീസ് ഉദ്ഘാടനം

കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി 
ഓഫീസ്‌ ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്യുന്നു


ആറ്റിങ്ങൽ കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുദാക്കൽ വാളക്കാട്ട്‌ നിർമിച്ച  ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് ജി വേണുഗോപാലൻ നായർ അധ്യക്ഷനായി.  ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ആർ രാമുവിനെയും താലൂക്ക് ഓഫീസിനായി സ്ഥലം വിട്ട് നൽകിയ മുരളീധരൻ നായരെയും  സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ആദരിച്ചു. കെ സുരേഷ് കുമാർ, എസ് ഷിബു രാജ്, അഞ്ച്തെങ്ങ് സുരേന്ദ്രൻ, എം ബി ദിനേശ്, ഷാജികുമാർ, കെ ബാബു പണിക്കർ, കാട്ടാക്കട ബിജു, സരോജിനിയമ്മ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News