25 April Thursday

ഓഫീസ് ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Monday Jul 4, 2022

കേരള റേഷൻ എംപ്ലോയീസ് യൂണിയന്റെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി 
ഓഫീസ്‌ ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

ആറ്റിങ്ങൽ
കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുദാക്കൽ വാളക്കാട്ട്‌ നിർമിച്ച  ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡാനിയൽ ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ താലൂക്ക് പ്രസിഡന്റ് ജി വേണുഗോപാലൻ നായർ അധ്യക്ഷനായി. 
ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ആർ രാമുവിനെയും താലൂക്ക് ഓഫീസിനായി സ്ഥലം വിട്ട് നൽകിയ മുരളീധരൻ നായരെയും  സിപിഐ എം  ജില്ലാ കമ്മിറ്റി അംഗം മടവൂർ അനിൽ ആദരിച്ചു. കെ സുരേഷ് കുമാർ, എസ് ഷിബു രാജ്, അഞ്ച്തെങ്ങ് സുരേന്ദ്രൻ, എം ബി ദിനേശ്, ഷാജികുമാർ, കെ ബാബു പണിക്കർ, കാട്ടാക്കട ബിജു, സരോജിനിയമ്മ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top