ടി പത്മനാഭന്റെ എഴുത്ത്‌ മാനവികതയുടെ 
നേർരേഖ: പ്രൊഫ. വി എൻ മുരളി

സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ നേത-ൃത്വത്തില്‍ ടി പത്മനാഭനെ ആദരിച്ചപ്പോള്‍


തിരുവനന്തപുരം ടി പത്മനാഭന്റെ എഴുത്ത് മാനവികതയുടെ നേർരേഖയാണെന്ന് പ്രൊഫ. വി എൻ മുരളി പറഞ്ഞു. ടി പത്മനാഭന്റെ എഴുത്തു ജീവിതത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിന്റെ ഭാഗമായി സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ടി പത്മനാഭനെ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ആദരിച്ചു. പത്മനാഭന്റെ സർഗലോകത്തെക്കുറിച്ച് നടന്ന സെമിനാറിൽ സി റഹീം, ഡോ. സ്വപ്ന ശ്രീനിവാസൻ, ഡോ. ആശ നജീബ്, തിരുമല ശിവൻകുട്ടി, സ്റ്റേറ്റ്  ലൈബ്രേറിയൻ പി കെ ശോഭന, ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രേറിയന്മാരായ പി യു അശോകൻ, പി എൽ മഞ്ജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News