എല്‍ഡിഎഫ് സ്ഥാനാര്‍ഥികൾക്ക്‌ ആവേശോജ്വല സ്വീകരണം

ജില്ലാപഞ്ചായത്ത് നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥി ടി ബേബി സുധയ്‌ക്ക് കിളിമാനൂർ കക്കാകുന്നിൽ നൽകിയ സ്വീകരണം


കിളിമാനൂർ  ജില്ലാപഞ്ചായത്ത് കിളിമാനൂർ, നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥികളുടെ പര്യടനം  ആവേശോജ്വല സ്വീകരണം ഏറ്റുവാങ്ങി  മുന്നേറുന്നു. കോവിഡ് –-19 ന് ഇടയിലും സ്വീകരണ കേന്ദ്രങ്ങളിലേക്ക് എത്തുന്നവരുടെ ആവേശം സ്ഥാനാർഥികളുടെ വിജയം ഉറപ്പിച്ചമട്ടാണ്. കിളിമാനൂർ ഡിവിഷൻ സ്ഥാനാർഥി സുനിൽകുമാറിന്റെ പര്യടനം കിളിമാനൂർ പഞ്ചായത്തിലെ വർത്തൂരിൽ നിന്നും ആരംഭിച്ചു. ന​ഗരൂർ പഞ്ചായത്തിലെ ആൽത്തറമൂട്ടിൽ സമാപിച്ചു. വ്യാഴാഴ്ചത്തെ പര്യടനം പുളിമാത്ത് പഞ്ചായത്തിലെ തോട്ടവാരത്ത് നിന്ന് ആരംഭിക്കും. നാവായിക്കുളം ഡിവിഷൻ സ്ഥാനാർഥി ടി ബേബിസുധയുടെ പര്യടനം കരവാരം പഞ്ചായത്തിലെ തലവിള നിന്ന് ആരംഭിച്ചു. ന​ഗരൂർ, കിളിമാനൂർ പഞ്ചായത്തുകളിലെ സ്വീകരണം ഏറ്റുവാങ്ങി പോങ്ങനാട് ജങ്‌ഷനിൽ സമാപിച്ചു. വ്യാഴാഴ്ച  പര്യടനം പള്ളിക്കൽ പഞ്ചായത്തിലെ നെട്ടയത്ത് നിന്ന് ആരംഭിക്കും. ഇരു സ്ഥാനാർഥികൾക്കുമൊപ്പം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ സ്ഥാനാർഥികൾക്കും പഞ്ചായത്ത് വാർഡുകളിലെ സ്ഥാനാർഥികൾക്കും സ്വീകരണമൊരുക്കിയിരിക്കുന്നു. സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗവും ന​ഗരൂർ ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥിയുമായ ബി പി മുരളി, ജില്ലാകമ്മിറ്റിയം​ഗം മടവൂർ അനിൽ, സിപിഐ എം ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ, ജി വിജയകുമാർ, എസ് മധുസൂദനകുറുപ്പ്, എസ് എം റഫീഖ്, എൻ പ്രകാശ്, സജ്ജനൻ, കെ അനിൽകുമാർ, കെ ആർ ദാമോദരൻ പിള്ള, എം ഷിബു, സജീർ രാജകുമാരി, എം ഷാജഹാൻ, ഇ ഷാജഹാൻ, എസ് രഘുനാഥൻ, എസ് പ്രദീപ് കുമാർ, എസ് രാജലക്ഷ്മിയമ്മാൾ, ഡി രജിത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News