കെഎസ്‌ആർടിസി ഡിപ്പോയിലെ മർദനം; ഒരാൾകൂടി പിടിയിൽ



കാട്ടാക്കട  കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ കാർഡ്‌ പുതുക്കാനെത്തിയ അച്ഛനും മകൾക്കും മർദനമേറ്റ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ.  കാട്ടാക്കട ഡിപ്പോ മെക്കാനിക്ക് പന്നിയോട് രാജീവ് നഗർ അജി ഭവനിൽ  അജികുമാറിനെ (35) യാണ് ഭാര്യവീട്ടിൽനിന്ന്‌ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. തിങ്കൾ രാവിലെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും. കേസിൽ സുരക്ഷാ  ജീവനക്കാരൻ സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. മൂന്നുപേർ ഒളിവിലാണ്. Read on deshabhimani.com

Related News