29 March Friday

കെഎസ്‌ആർടിസി ഡിപ്പോയിലെ മർദനം; ഒരാൾകൂടി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
കാട്ടാക്കട 
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസെഷൻ കാർഡ്‌ പുതുക്കാനെത്തിയ അച്ഛനും മകൾക്കും മർദനമേറ്റ സംഭവത്തിൽ ഒരാൾകൂടി പിടിയിൽ. 
കാട്ടാക്കട ഡിപ്പോ മെക്കാനിക്ക് പന്നിയോട് രാജീവ് നഗർ അജി ഭവനിൽ  അജികുമാറിനെ (35) യാണ് ഭാര്യവീട്ടിൽനിന്ന്‌ പ്രത്യേക അന്വേഷകസംഘം പിടികൂടിയത്. തിങ്കൾ രാവിലെ കാട്ടാക്കട കോടതിയിൽ ഹാജരാക്കും. കേസിൽ സുരക്ഷാ  ജീവനക്കാരൻ സുരേഷ് കുമാറിനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. മൂന്നുപേർ ഒളിവിലാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top