"ഹിസ്‌ സ്‌റ്റോറി ലൈൻ’ പ്രദർശനം തുടങ്ങി

ഇ സുരേഷിന്റെ കാർട്ടൂൺ പ്രദർശനം ഐഎംജി ഡയറക്ടർ കെ ജയകുമാർ കാർട്ടൂൺ വരച്ച് ഉദ്ഘാടനം ചെയ്യുന്നു


തിരുവനന്തപുരം  കാർട്ടൂണിസ്‌റ്റ്‌ ഇ സുരേഷിന്റെ ‘ഹിസ്‌ സ്‌റ്റോറി ലൈൻ’ കാർട്ടൂൺ പ്രദർശനം ആരംഭിച്ചു. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന പ്രദർശനം ഐഎംജി ഡയറക്ടർ കെ ജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ ആർട്‌ ഗ്യാലറിയിലാണ്‌ നരസിംഹറാവുമുതൽ മോദിവരെയുള്ള ഇന്ത്യയുടെ 30 വർഷത്തെ ഭരണ–-രാഷ്ട്രീയ ഗതിവിഗതിയുടെ നേർക്കാഴ്ച ഒരുക്കിയിട്ടുള്ളത്.    രാഷ്‌ട്രീയ കാർട്ടൂണുകളിലൂടെ പ്രശസ്തനായ ഇ സുരേഷ്‌ വിവിധ കാലയളവിലായി മലയാളം, ഇംഗ്ലീഷ്‌ പത്രങ്ങളിൽ വരച്ചവയാണ് എട്ടുവരെയുള്ള പ്രദർശനത്തിൽ ഉൾപ്പെടുത്തിയത്. സ്വാതന്ത്ര്യസമര സേനാനി കുറുമയിൽ നാരായണനെക്കുറിച്ച്‌ ഇ സുരേഷ്‌ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘1942 കീഴരിയൂറിലെ സമര കഥ’ എന്ന ഡോക്യുമെന്ററി പ്രദർശനവുമുണ്ടായി. കെ അൻവർ സാദത്ത്‌, ഡോ. എൻ പി ചന്ദ്രശേഖരൻ, ടി കെ സുജിത്‌ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News