കോൺഗ്രസ്–--ബിജെപി വിട്ട് 
10 പേർ സിപിഐ എമ്മിലേക്ക്

കോൺഗ്രസ്–--ബിജെപി വിട്ടവരെ സിപിഐ എം ഏരിയ സെക്രട്ടറി 
ഇ എ സലീമി​ന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു


വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിൽ കോൺഗ്രസ്–--ബിജെപി വിട്ട് 10 പേർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹിയും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പിരപ്പൻകോട് ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയുമായ സോമലത, കോൺഗ്രസ് ബൂത്ത് പ്രസിഡ​ന്റ് അനൂപ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിയാസ്, റാസിൻ, അരുൺ, ബിജെപി പ്രവർത്തകനായ പ്രസന്നൻ എന്നിവരടക്കമാണ് സിപിഐ എമ്മിലേക്കെത്തിയത്.  സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം പ്രവർത്തകരെ സ്വീകരിച്ചു. എ നൗഷാദ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ അനിൽ, കെ എസ് ഷാജു, വി രാജേന്ദ്രൻ, കെ വിജയകുമാരി, ബി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News