29 March Friday

കോൺഗ്രസ്–--ബിജെപി വിട്ട് 
10 പേർ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 2, 2021

കോൺഗ്രസ്–--ബിജെപി വിട്ടവരെ സിപിഐ എം ഏരിയ സെക്രട്ടറി 
ഇ എ സലീമി​ന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു

വെഞ്ഞാറമൂട്
മാണിക്കൽ പഞ്ചായത്തിൽ കോൺഗ്രസ്–--ബിജെപി വിട്ട് 10 പേർ സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം ഭാരവാഹിയും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ പിരപ്പൻകോട് ബ്ലോക്ക് ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥിയുമായ സോമലത, കോൺഗ്രസ് ബൂത്ത് പ്രസിഡ​ന്റ് അനൂപ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ റിയാസ്, റാസിൻ, അരുൺ, ബിജെപി പ്രവർത്തകനായ പ്രസന്നൻ എന്നിവരടക്കമാണ് സിപിഐ എമ്മിലേക്കെത്തിയത്. 
സിപിഐ എം ഏരിയ സെക്രട്ടറി ഇ എ സലിം പ്രവർത്തകരെ സ്വീകരിച്ചു. എ നൗഷാദ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ആർ അനിൽ, കെ എസ് ഷാജു, വി രാജേന്ദ്രൻ, കെ വിജയകുമാരി, ബി എസ് സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top