സർക്കാർ കേസുകളിലെ കാലതാമസം 
ഒഴിവാക്കാൻ നടപടി



തിരുവനന്തപുരം സർക്കാർ കേസുകളിലെ കാലതാമസം ഒഴിവാക്കാൻ എല്ലാ മാസവും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്യൂട്ട് യോഗങ്ങൾ ചേരും. അഡ്വക്കറ്റ് ജനറൽ, സ്‌റ്റേറ്റ് അറ്റോർണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന  മേഖലാതല അവലോകനയോഗത്തിലാണ്‌ തീരുമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ ഗവ. പ്ലീഡർമാരും അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാരും യോഗത്തിൽ പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ, നിയമസെക്രട്ടറി ഹരി നായർ, കലക്ടർ ജെറോമിക് ജോർജ്, എഡിഎം ജെ അനിൽ ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News