19 April Friday

സർക്കാർ കേസുകളിലെ കാലതാമസം 
ഒഴിവാക്കാൻ നടപടി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

തിരുവനന്തപുരം

സർക്കാർ കേസുകളിലെ കാലതാമസം ഒഴിവാക്കാൻ എല്ലാ മാസവും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്യൂട്ട് യോഗങ്ങൾ ചേരും. അഡ്വക്കറ്റ് ജനറൽ, സ്‌റ്റേറ്റ് അറ്റോർണി, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന  മേഖലാതല അവലോകനയോഗത്തിലാണ്‌ തീരുമാനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ജില്ലാ ഗവ. പ്ലീഡർമാരും അഡീഷണൽ ഗവൺമെന്റ് പ്ലീഡർമാരും യോഗത്തിൽ പങ്കെടുത്തു. അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ, നിയമസെക്രട്ടറി ഹരി നായർ, കലക്ടർ ജെറോമിക് ജോർജ്, എഡിഎം ജെ അനിൽ ജോസ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top