നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു



വട്ടിയൂർക്കാവ്  നിയന്ത്രണം വിട്ട ബസ് പള്ളിയുടെ മതിലിലിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്.  ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകിട്ട്‌ അഞ്ചിനാണ് സംഭവം. കിഴക്കേക്കോട്ടയിൽ നിന്നും നെടുമങ്ങാട്ടേക്ക് പോയ കെ എസ് ആർ ടി സി  ബസാണ് നിയന്ത്രണം വിട്ട് വട്ടിയൂർക്കാവ് മുസ്ലിം പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നത്. ബസിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. റോഡിൽ പെട്ടന്നുണ്ടായ ബ്ലോക്കിൽ മറ്റു വാഹനങ്ങളിൽ  ഇടിക്കാതിരിക്കാൻ ഇടതു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായി എന്നാണ് ഡ്രൈവർ പറയുന്നത്. മുൻ വശത്തുണ്ടായിരുന്ന കാറിലിടിച്ച്‌ ബസ് പള്ളി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു. Read on deshabhimani.com

Related News