26 April Friday
ആർക്കും പരിക്കില്ല

നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
വട്ടിയൂർക്കാവ് 
നിയന്ത്രണം വിട്ട ബസ് പള്ളിയുടെ മതിലിലിടിച്ചു. ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ അപകടമാണ് ഒഴിവാക്കിയത്.  ആർക്കും പരിക്കില്ല. വെള്ളിയാഴ്ച വൈകിട്ട്‌ അഞ്ചിനാണ് സംഭവം.
കിഴക്കേക്കോട്ടയിൽ നിന്നും നെടുമങ്ങാട്ടേക്ക് പോയ കെ എസ് ആർ ടി സി  ബസാണ് നിയന്ത്രണം വിട്ട് വട്ടിയൂർക്കാവ് മുസ്ലിം പള്ളിയുടെ മതിലിൽ ഇടിച്ചു നിന്നത്.
ബസിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. റോഡിൽ പെട്ടന്നുണ്ടായ ബ്ലോക്കിൽ മറ്റു വാഹനങ്ങളിൽ  ഇടിക്കാതിരിക്കാൻ ഇടതു വശത്തേക്ക് വെട്ടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടമായി എന്നാണ് ഡ്രൈവർ പറയുന്നത്. മുൻ വശത്തുണ്ടായിരുന്ന കാറിലിടിച്ച്‌ ബസ് പള്ളി മതിലിൽ ഇടിച്ചു നിൽക്കുകയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top