കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ എമ്മിൽ‌



ആറ്റിങ്ങൽ കോൺഗ്രസ്  ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി വി വേണു പാർടിയിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നു. മുമ്പ്‌ ആറ്റിങ്ങൽ നഗരസഭയിലെ പതിമൂന്നാം വാർഡ് കൗൺസിലറായിരുന്നു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു പാർടി പതാക കൈമാറി  സ്വീകരിച്ചു.  നഗരസഭാ ചെയർമാൻ എം പ്രദീപ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് ലെനിൻ, എം മുരളി, എസ് കുമാരി എന്നിവർ സംസാരിച്ചു. ആർ എസ് അനൂപ് സ്വാഗതവും സി ചന്ദ്ര ബോസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News