19 April Friday

കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സിപിഐ എമ്മിൽ‌

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

ആറ്റിങ്ങൽ

കോൺഗ്രസ്  ആറ്റിങ്ങൽ ബ്ലോക്ക് ജനറൽ സെക്രട്ടറി വി വേണു പാർടിയിൽനിന്ന്‌ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം ചേർന്നു. മുമ്പ്‌ ആറ്റിങ്ങൽ നഗരസഭയിലെ പതിമൂന്നാം വാർഡ് കൗൺസിലറായിരുന്നു.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആർ രാമു പാർടി പതാക കൈമാറി  സ്വീകരിച്ചു.  നഗരസഭാ ചെയർമാൻ എം പ്രദീപ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് ലെനിൻ, എം മുരളി, എസ് കുമാരി എന്നിവർ സംസാരിച്ചു. ആർ എസ് അനൂപ് സ്വാഗതവും സി ചന്ദ്ര ബോസ് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top