മാലിന്യം ശേഖരിച്ച്‌ 
വനത്തില്‍ തള്ളുന്ന 
സംഘം പിടിയില്‍



പാലോട് കടകളില്‍നിന്നു മാലിന്യം ശേഖരിച്ച്‌ വനത്തില്‍ തള്ളുന്ന സംഘം പിടിയില്‍. പിക്കപ്‌ വാനില്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യച്ചാക്കുകളാണ് ഇവര്‍ പാലോട്, ഭരതന്നൂര്‍, മൈലമൂട് വനമേഖലയില്‍ ഉപേക്ഷിച്ചുപോകുന്നത്. ബുധൻ രാത്രി പത്തോടെയാണ് വാഹനമടക്കം മൂന്നംഗസംഘത്തെ വനംവകുപ്പ് പിടികൂടിയത്.   മാലിന്യവുമായി എത്തിയ കൊല്ലം സ്വദേശികളായ ഷാജഹാന്‍, നാസര്‍, നാസറുദീന്‍ എന്നിവരെയാണ് വനംവകുപ്പിന്റെ രാത്രികാല പട്രോളിങ്‌ സംഘം പിടികൂടിയത്. നെടുമങ്ങാട്, പേരൂര്‍ക്കട പ്രദേശങ്ങളിലെ അറവുശാല മാലിന്യങ്ങളാണ് ഇവർ  വനത്തില്‍ തള്ളുന്നത്. സ്ഥിരമായി വനമേഖലയില്‍ മാലിന്യനിക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനാലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവില്ലാതെ കണ്ടതിനാലുമാണ് വനംവകുപ്പ് തിരച്ചില്‍ ശക്തമാക്കിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.  Read on deshabhimani.com

Related News