26 April Friday

മാലിന്യം ശേഖരിച്ച്‌ 
വനത്തില്‍ തള്ളുന്ന 
സംഘം പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
പാലോട്
കടകളില്‍നിന്നു മാലിന്യം ശേഖരിച്ച്‌ വനത്തില്‍ തള്ളുന്ന സംഘം പിടിയില്‍. പിക്കപ്‌ വാനില്‍ കൊണ്ടുവന്ന പ്ലാസ്റ്റിക് മാലിന്യച്ചാക്കുകളാണ് ഇവര്‍ പാലോട്, ഭരതന്നൂര്‍, മൈലമൂട് വനമേഖലയില്‍ ഉപേക്ഷിച്ചുപോകുന്നത്. ബുധൻ രാത്രി പത്തോടെയാണ് വാഹനമടക്കം മൂന്നംഗസംഘത്തെ വനംവകുപ്പ് പിടികൂടിയത്.
  മാലിന്യവുമായി എത്തിയ കൊല്ലം സ്വദേശികളായ ഷാജഹാന്‍, നാസര്‍, നാസറുദീന്‍ എന്നിവരെയാണ് വനംവകുപ്പിന്റെ രാത്രികാല പട്രോളിങ്‌ സംഘം പിടികൂടിയത്. നെടുമങ്ങാട്, പേരൂര്‍ക്കട പ്രദേശങ്ങളിലെ അറവുശാല മാലിന്യങ്ങളാണ് ഇവർ  വനത്തില്‍ തള്ളുന്നത്. സ്ഥിരമായി വനമേഖലയില്‍ മാലിന്യനിക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനാലും വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവില്ലാതെ കണ്ടതിനാലുമാണ് വനംവകുപ്പ് തിരച്ചില്‍ ശക്തമാക്കിയത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top