കുട്ടികളിലെ പഠന വിടവ് നികത്താൻ ശിൽപ്പശാല

ബിആർസി പ്രവർത്തകർക്കായുള്ള ശിൽപ്പശാല കെ ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു


നെയ്യാറ്റിൻകര കോവിഡ്‌ കാലത്ത്‌ കുട്ടികളിലുണ്ടായ പഠന വിടവ്‌ നികത്തുന്നതിന്റെ ഭാഗമായി ബിആർസി പ്രവർത്തകർക്ക്‌ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു.  മൂന്നാം തരത്തിൽ പഠിക്കുന്ന കുട്ടികളുടെ അടിസ്ഥാന ഭാഷശേഷി വികസനം, സംഖ്യ ശാസ്ത്ര രീതികൾ എന്നിവയിലുള്ള പരിമിതികൾ കണ്ടെത്തി പരിഹരിക്കുകയാണ്‌ നിപുൺ ഭാരത് മിഷനും സമഗ്രശിക്ഷ കേരളയും ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നത്‌. കെ അൻസലൻ എംഎൽഎ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ് അധ്യക്ഷനായി. പ്രോജക്ട് കോർഡിനേറ്റർമാരായ എം അയ്യപ്പൻ, എസ് ജി അനീഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News