23 April Tuesday

കുട്ടികളിലെ പഠന വിടവ് നികത്താൻ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

ബിആർസി പ്രവർത്തകർക്കായുള്ള ശിൽപ്പശാല കെ ആന്‍സലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

നെയ്യാറ്റിൻകര
കോവിഡ്‌ കാലത്ത്‌ കുട്ടികളിലുണ്ടായ പഠന വിടവ്‌ നികത്തുന്നതിന്റെ ഭാഗമായി ബിആർസി പ്രവർത്തകർക്ക്‌ ദ്വിദിന ശിൽപ്പശാല സംഘടിപ്പിച്ചു. 
മൂന്നാം തരത്തിൽ പഠിക്കുന്ന കുട്ടികളുടെ അടിസ്ഥാന ഭാഷശേഷി വികസനം, സംഖ്യ ശാസ്ത്ര രീതികൾ എന്നിവയിലുള്ള പരിമിതികൾ കണ്ടെത്തി പരിഹരിക്കുകയാണ്‌ നിപുൺ ഭാരത് മിഷനും സമഗ്രശിക്ഷ കേരളയും ശിൽപ്പശാലയിലൂടെ ലക്ഷ്യമിടുന്നത്‌. കെ അൻസലൻ എംഎൽഎ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം ഓഫീസർ റെനി വർഗീസ് അധ്യക്ഷനായി. പ്രോജക്ട് കോർഡിനേറ്റർമാരായ എം അയ്യപ്പൻ, എസ് ജി അനീഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top