മാരാമണ്‍ കണ്‍വന്‍ഷന്‍: 
താൽക്കാലിക പാലത്തിന്‌ കാൽനാട്ടി



മാരാമണ്‍ 128–-ാമത് മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാലത്തിന്‌ കാൽനാട്ടി. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്‌ഘാടനം ചെയ്‌തു.സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പാ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്‌.   ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി സൈമൺ, ട്രഷറർ ജേക്കബ് ശാമുവേൽ എന്നിവർ സംസാരിച്ചു. മാനേജിങ്‌ കമ്മിറ്റിയംഗങ്ങളായ റവ.ഈപ്പൻ ഏബ്രഹാം, അജി അലക്‌സ്, പി പി അച്ചൻകുഞ്ഞ്, സെൻമോൻ വി ഫിലിപ്പ്, ഡാനിയേൽ തോമസ്, സുബി തമ്പി, ജോർജ് കെ നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ബിനോയി, പഞ്ചായത്തംഗങ്ങളായ രശ്മി, ബിജിലി പി ഈശോ, സമീപ ഇടവകകളിലെ വികാരിമാർ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News