18 April Thursday

മാരാമണ്‍ കണ്‍വന്‍ഷന്‍: 
താൽക്കാലിക പാലത്തിന്‌ കാൽനാട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022
മാരാമണ്‍
128–-ാമത് മാരാമൺ കൺവൻഷൻ നഗറിലേക്കുള്ള പാലത്തിന്‌ കാൽനാട്ടി. ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്‌ഘാടനം ചെയ്‌തു.സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ, ഡോ.മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ്‌കോപ്പാ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്‌.  
ജനറൽ സെക്രട്ടറി റവ.ജിജി മാത്യൂസ്, ലേഖക സെക്രട്ടറി ഡോ.അജിത് വർഗീസ് ജോർജ്, സഞ്ചാര സെക്രട്ടറി റവ.സജി പി സൈമൺ, ട്രഷറർ ജേക്കബ് ശാമുവേൽ എന്നിവർ സംസാരിച്ചു. മാനേജിങ്‌ കമ്മിറ്റിയംഗങ്ങളായ റവ.ഈപ്പൻ ഏബ്രഹാം, അജി അലക്‌സ്, പി പി അച്ചൻകുഞ്ഞ്, സെൻമോൻ വി ഫിലിപ്പ്, ഡാനിയേൽ തോമസ്, സുബി തമ്പി, ജോർജ് കെ നൈനാൻ, ബ്ലോക്ക് പഞ്ചായത്തംഗം അനീഷ് കുന്നപ്പുഴ, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ബിനോയി, പഞ്ചായത്തംഗങ്ങളായ രശ്മി, ബിജിലി പി ഈശോ, സമീപ ഇടവകകളിലെ വികാരിമാർ, ഇടവക ജനങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top