കെ സുരേന്ദ്രന്റെ കോലം കത്തിച്ചു



 കോഴഞ്ചേരി വനിതകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  കോഴഞ്ചേരിയില്‍  സുരേന്ദ്രന്റെ കോലം കത്തിച്ചു.  മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കോമളം അനിരുദ്ധൻ യോ​ഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌  അശ്വതി വിനോജ്  അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്  -വി ജി ശ്രീലേഖ, ഏരിയ സെക്രട്ടറി സവിത അജയകുമാർ, ട്രഷറര്‍ സുചിത്ര പ്രദീപ്, ഡിവെെഎഫ്ഐ ജില്ലാ വെെസ് പ്രസിഡന്റ് നീതു അജിത്ത് എന്നിവര്‍ സംസാരിച്ചു. Read on deshabhimani.com

Related News