27 April Saturday

കെ സുരേന്ദ്രന്റെ കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

 കോഴഞ്ചേരി

വനിതകള്‍ക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ ആക്ഷേപകരമായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.  കോഴഞ്ചേരിയില്‍  സുരേന്ദ്രന്റെ കോലം കത്തിച്ചു. 
മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കോമളം അനിരുദ്ധൻ യോ​ഗം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്റ്‌  അശ്വതി വിനോജ്  അധ്യക്ഷയായി. ജില്ലാ പ്രസിഡന്റ്  -വി ജി ശ്രീലേഖ, ഏരിയ സെക്രട്ടറി സവിത അജയകുമാർ, ട്രഷറര്‍ സുചിത്ര പ്രദീപ്, ഡിവെെഎഫ്ഐ ജില്ലാ വെെസ് പ്രസിഡന്റ് നീതു അജിത്ത് എന്നിവര്‍ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top