കാറുകൾ കത്തിയതിൽ ദുരൂഹത

അടൂർ റവന്യു ടവർ വളപ്പിൽ ആരോഗ്യ വകുപ്പിന്റെ പഴയ കാർ കത്തിയത് അഗ്നിരക്ഷാസേന അണയ്ക്കുന്നു


 അടൂർ റവന്യൂടവറിന് സമീപം പഴയ ടൗൺ ഹാളിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയതിന്  സമീപം രണ്ടര മണിക്കുറിനകം ആരോഗ്യ വകുപ്പിന്റെ ഉപയോഗശൂന്യമായി കിടന്ന മാരുതി എസ്റ്റിം കാറും കത്തി. അടൂർ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.  ഫയർസ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, ദീപേഷ്, അനീഷ്, സാനിഷ്, സന്തോഷ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട്‌ അടൂർ ന​ഗരസഭ എഞ്ചിനീയർ റഫീക്കിന്റെ കാർ കത്തി നശിച്ചു. റവന്യൂ ടവറിന് സമീപം പഴയ ടൗൺ ഹാൾ വളപ്പിൽ പാർക്ക് ചെയ്ത കാറിനാണ്  തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.കാറിന്റെ മുൻ വശം  പൂർണമായി നശിച്ചു. Read on deshabhimani.com

Related News