27 April Saturday

കാറുകൾ കത്തിയതിൽ ദുരൂഹത

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

അടൂർ റവന്യു ടവർ വളപ്പിൽ ആരോഗ്യ വകുപ്പിന്റെ പഴയ കാർ കത്തിയത് അഗ്നിരക്ഷാസേന അണയ്ക്കുന്നു

 അടൂർ

റവന്യൂടവറിന് സമീപം പഴയ ടൗൺ ഹാളിൽ ഗ്രൗണ്ടിൽ പാർക്ക് ചെയ്തിരുന്ന കാർ കത്തിയതിന്  സമീപം രണ്ടര മണിക്കുറിനകം ആരോഗ്യ വകുപ്പിന്റെ ഉപയോഗശൂന്യമായി കിടന്ന മാരുതി എസ്റ്റിം കാറും കത്തി. അടൂർ അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.  ഫയർസ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സിയാദ്, ദീപേഷ്, അനീഷ്, സാനിഷ്, സന്തോഷ്, സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വെള്ളിയാഴ്ച വൈകിട്ട്‌ അടൂർ ന​ഗരസഭ എഞ്ചിനീയർ റഫീക്കിന്റെ കാർ കത്തി നശിച്ചു. റവന്യൂ ടവറിന് സമീപം പഴയ ടൗൺ ഹാൾ വളപ്പിൽ പാർക്ക് ചെയ്ത കാറിനാണ്  തീ പിടിച്ചത്. അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.കാറിന്റെ മുൻ വശം  പൂർണമായി നശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top