മാർത്തോമ്മാ ഇടവക നവതി 
ആഘോഷങ്ങൾക്ക്‌ തുടക്കം



പത്തനംതിട്ട  മാർത്തോമ്മാ ഇടവക നവതി ആഘോഷം  കുന്നംകുളം മലബാർ ഭദ്രാസന അധ്യക്ഷൻ റവ. ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌ കോപ്പാ ഉദ്ഘാടനം ചെയ്തു. റാന്നി നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ  റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പാ  അധ്യക്ഷനായി.   നവതി പ്രോജക്ടുകളുടെ ഉദ്ഘാടനം ആന്റോ ആന്റണി എം പി  നിർവഹിച്ചു. നഗരസഭ അധ്യക്ഷൻ അഡ്വ. ടി  സക്കീർ ഹുസൈൻ നവതി ലോഗോ  പ്രകാശനം ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജ് വീഡിയോ സന്ദേശത്തിലൂടെ ആശംസ അറിയിച്ചു. ഇടവക വികാരി റവ. ഡോ. മാത്യു എം തോമസ്, നവതി ജനറൽ കൺവീനർ ജോർജ് കെ നൈനാൻ, റവ.സി കെ മാത്യു, റവ. സി വി സൈമൺ (മാർത്തോമാ സഭ സെക്രട്ടറി ), റവ. സി ജേക്കബ് ജോർജ്, പി കെ ജേക്കബ്,  ഷാജി തോമസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News