വർണാഭം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയശേഷം 
ആരോഗ്യ മന്ത്രി വീണാ ജോർജ് പരേഡ് പരിശോധിക്കുന്നു


 പത്തനംതിട്ട 74–--ാമത് റിപ്പബ്ലിക് ദിനാഘോഷം  ജില്ലയിൽ  വർണാഭമായി സംഘടിപ്പിച്ചു.  വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. രാവിലെ 9ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന്‌  ദേശീയ പതാക ഉയർത്തി പതാകയെ സല്യൂട്ട് ചെയ്തു. തുടർന്ന്‌  മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു. പരേഡ് മാർച്ച് പാസ്റ്റിന്‌ ശേഷം മന്ത്രി വീണാ ജോർജ്‌  റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന്‌ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. മികച്ച പ്ലറ്റൂണുകൾക്കും, സാംസ്‌കാരിക പരിപാടികൾക്കുമുള്ള സമ്മാനദാനം നടന്നു. തുടർന്ന്‌ ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.  പരേഡ് കമാൻഡർ എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം സി ചന്ദ്രശേഖരനായിരുന്നു പരേഡിന്റെ നിയന്ത്രണം. Read on deshabhimani.com

Related News