20 April Saturday
റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി വീണാ ജോർജ്‌ പതാക ഉയർത്തി

വർണാഭം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയശേഷം 
ആരോഗ്യ മന്ത്രി വീണാ ജോർജ് പരേഡ് പരിശോധിക്കുന്നു

 പത്തനംതിട്ട

74–--ാമത് റിപ്പബ്ലിക് ദിനാഘോഷം  ജില്ലയിൽ  വർണാഭമായി സംഘടിപ്പിച്ചു.  വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. രാവിലെ 9ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന്‌  ദേശീയ പതാക ഉയർത്തി പതാകയെ സല്യൂട്ട് ചെയ്തു. തുടർന്ന്‌  മന്ത്രി പ്രത്യേകം സജ്ജമാക്കിയ വാഹനത്തിൽ പരേഡ് പരിശോധിച്ചു. പരേഡ് മാർച്ച് പാസ്റ്റിന്‌ ശേഷം മന്ത്രി വീണാ ജോർജ്‌  റിപ്പബ്ലിക് ദിന സന്ദേശം നൽകി. തുടർന്ന്‌ വിവിധ സാംസ്‌കാരിക പരിപാടികൾ അരങ്ങേറി. മികച്ച പ്ലറ്റൂണുകൾക്കും, സാംസ്‌കാരിക പരിപാടികൾക്കുമുള്ള സമ്മാനദാനം നടന്നു. തുടർന്ന്‌ ദേശീയഗാനത്തോടെ പരിപാടികൾ സമാപിച്ചു.  പരേഡ് കമാൻഡർ എ ആർ ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് എം സി ചന്ദ്രശേഖരനായിരുന്നു പരേഡിന്റെ നിയന്ത്രണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top