മത്സ്യ വ്യവസായ തൊഴിലാളി 
യൂണിയൻ ജില്ലാ സമ്മേളനം



അടൂർ മത്സ്യ വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം  പഴകുളം സൂര്യതേജസ് ഓഡിറ്റോറിയത്തിൽ (പി കെ കുമാരൻനഗർ ) സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി ജെ അജയകുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ്  പ്രസിഡന്റ് അസീസ് റാവുത്തർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ സഫറുള്ള സംഘടന റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി സക്കീർ അലങ്കാരത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ യുണിയൻ അംഗങ്ങളുടെ മക്കളെ ആരോഗ്യമന്ത്രി വീണാ ജോർജ് ആദരിച്ചു.  എം ഹുസൈൻ, ഐയൂബ് ഖാൻ, ഷൈജു വലിയവിള എന്നിവർ സംസാരിച്ചു.  ഭാരവാഹികളായി അസീസ് റാവുത്തർ (പ്രസിഡന്റ്),  സക്കീർ അലങ്കാരത്ത് (ജനറൽ സെക്രട്ടറി), ഷൈജു വലിയവിള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. Read on deshabhimani.com

Related News