ഉണ്ണികൃഷ്ണൻ നമ്പൂതിരി കനിഞ്ഞു, യാഥാർഥ്യമായത്‌ റോഡ്

അയിരൂർ പനച്ചിക്കൽ കോളനി –- - മലനട റോഡ് രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു


കോഴഞ്ചേരി മംഗലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മഹാമനസ്‌‌കതയ്ക്കു മുന്നിൽ നാട്‌ നമിച്ചു പോകും.   ആ മഹാമനസ്‌‌കതയിൽ അയിരൂർ പഞ്ചായത്തിലെ പനച്ചിക്കൽ കോളനി - –- മലനട റോഡും യാഥാർഥ്യമായി. രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബോൻസൺ തോമസ് അധ്യക്ഷനായി. ഇരുപതിൽ അധികം കുടുംബങ്ങൾ അധിവസിക്കുന്ന കോളനി റോഡിനു വേണ്ടി 40 വർഷമാണ് കാത്തിരിക്കണ്ടി വന്നത്. നടപ്പാതയോടു ചേർന്ന വസ്തുഉടമ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഈ ഭാഗത്തൂകൂടിയല്ലാതെ  പ്രധാന പാതയിലെത്താൻ മറ്റുവഴികളൊന്നുമില്ല. കോളനിയിലെ താമസക്കാരുടെ വേദന നേരിട്ടു മനസ്സിലാക്കിയ മംഗലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഈ വസ്തു മുഴുവനായി വിലയ്ക്കു വാങ്ങുകയും അതിൽ നിന്ന്‌ നാലു സെന്റ്‌ ഭൂമി  റോഡിനായി കൈമാറുകയുമായിരുന്നു. സഞ്ചാരസ്വാതന്ത്രം സഫലമായ കോളനി നിവാസികളുടെ ആഹ്ലാദാരവത്തിൽ പങ്കാളിയാകാൻ രാജുഏബ്രഹാം എംഎൽഎയും എത്തുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, വി പ്രസാദ്, കെ ബാബുരാജ്, അഡ്വ.മോഹൻ ദാസ്, തോമസ് തമ്പി ,രാജു ഏബ്രഹാം, അജിത്ത്, ജ്യോതിമോൾ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News