26 April Friday

ഉണ്ണികൃഷ്ണൻ നമ്പൂതിരി കനിഞ്ഞു, യാഥാർഥ്യമായത്‌ റോഡ്

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

അയിരൂർ പനച്ചിക്കൽ കോളനി –- - മലനട റോഡ് രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കോഴഞ്ചേരി
മംഗലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മഹാമനസ്‌‌കതയ്ക്കു മുന്നിൽ നാട്‌ നമിച്ചു പോകും.   ആ മഹാമനസ്‌‌കതയിൽ അയിരൂർ പഞ്ചായത്തിലെ പനച്ചിക്കൽ കോളനി - –- മലനട റോഡും യാഥാർഥ്യമായി. രാജു ഏബ്രഹാം എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബോൻസൺ തോമസ് അധ്യക്ഷനായി.
ഇരുപതിൽ അധികം കുടുംബങ്ങൾ അധിവസിക്കുന്ന കോളനി റോഡിനു വേണ്ടി 40 വർഷമാണ് കാത്തിരിക്കണ്ടി വന്നത്. നടപ്പാതയോടു ചേർന്ന വസ്തുഉടമ സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഈ ഭാഗത്തൂകൂടിയല്ലാതെ  പ്രധാന പാതയിലെത്താൻ മറ്റുവഴികളൊന്നുമില്ല. കോളനിയിലെ താമസക്കാരുടെ വേദന നേരിട്ടു മനസ്സിലാക്കിയ മംഗലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി ഈ വസ്തു മുഴുവനായി വിലയ്ക്കു വാങ്ങുകയും അതിൽ നിന്ന്‌ നാലു സെന്റ്‌ ഭൂമി  റോഡിനായി കൈമാറുകയുമായിരുന്നു.
സഞ്ചാരസ്വാതന്ത്രം സഫലമായ കോളനി നിവാസികളുടെ ആഹ്ലാദാരവത്തിൽ പങ്കാളിയാകാൻ രാജുഏബ്രഹാം എംഎൽഎയും എത്തുകയായിരുന്നു. ജില്ലാ പഞ്ചായത്തംഗം സാറാ തോമസ്, വി പ്രസാദ്, കെ ബാബുരാജ്, അഡ്വ.മോഹൻ ദാസ്, തോമസ് തമ്പി ,രാജു ഏബ്രഹാം, അജിത്ത്, ജ്യോതിമോൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top