പോസിറ്റീവുകാർ കൂടുന്നു



പത്തനംതിട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടിയെങ്കിലും ഭയപ്പെടാനില്ലെന്ന് ആ​രോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മൂന്നു മാസത്തിനിടെ നേരിയ ഉയർച്ച പോസിറ്റീവ്‌ കേസുകളിൽ ഉണ്ടായിട്ടുണ്ട്. എല്ലാ പ്രതിരോധ നടപടികളും രോ​ഗം കൂടിയാൽ ചികിത്സയ്ക്ക് വേണ്ട ക്രമീകരണവും ചെയ്‌തതായി ഡിഎംഒ അറിയിച്ചു. നിലവിൽ രണ്ട് ആശുപത്രികളിൽ കുറച്ചു ബെഡ് കോവിഡ് രോ​ഗികൾക്കായി മാറ്റിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. അടൂർ, തിരുവല്ല താലൂക്ക് ആശുുപത്രികളിലാണ്  10 വീതം കിടക്കകൾ കോവിഡ് രോ​ഗികൾക്കായി നീക്കിവയ്ക്കാൻ നിർദേശിച്ചിട്ടുള്ളത്. ഏതെങ്കിലും തരത്തിൽ രോ​ഗം കൂടുന്ന അവസ്ഥ വന്നാൽ പെട്ടെന്ന് തന്നെ മറ്റ് നടപടി കൈക്കൊള്ളും. ശ്വാസകോശ സംബന്ധമായ ഇൻഫ്ലുവൻസ രോ​ഗം ജില്ലയിൽ പോസിറ്റീവായിട്ടില്ല. കാലാവസ്ഥ വ്യതിയാനം മൂലം പലർക്കും ശ്വാസകോശ രോ​ഗങ്ങൾ വരുന്നുണ്ട്. എന്നാൽ ആർക്കും ഇത് ​ഗുരുതരാവസ്ഥയിലേക്ക് മാറുന്നില്ല. എല്ലാ ആശുപത്രിയിലും ഇതിനാവശ്യമായ മരുന്നും ലഭ്യമാണ്.  ദിവസവും കൃത്യമായ നിരീക്ഷണ സംവിധാനം ജില്ലയിലുടനീളം പ്രവർത്തിക്കുന്നു.   ഏതെങ്കിലും പ്രത്യേകമേഖലയിലായി പനിയോ ശ്വാസകോശ രോ​ഗങ്ങളോ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്നും ഡിഎംഒ അറിയിച്ചു. എങ്കിലും എല്ലാവരും പൊതുവെ ജാ​​ഗ്രത പുലർത്തണം. ആൾക്കൂട്ടമുള്ള  ഇടങ്ങളിലും ആശുപത്രികളിലും മാസ്‌ക്‌ ധരിക്കണം. Read on deshabhimani.com

Related News