പുതമൺ പാലത്തിന്റെ 
ബീം തകർന്നു



റാന്നി പാലം അപകടാവസ്ഥയിൽ. റാന്നി- –-മേലുകര–- കോഴഞ്ചേരി റോഡിലെ ഗതാഗതം നിരോധിച്ചു. മേലുകര –- റാന്നി റോഡിൽ പുതമൺ പാടശേഖരത്തോട് ചേർന്ന്‌ പെരുന്തോടിന് കുറുകെയുളള പാലത്തിന്റെ ബീമാണ് ബലക്ഷയത്തെ തുടർന്ന് തകർന്നത്. ഇതോടെ പാലത്തിന്റെ സ്ലാബും താഴേക്ക് അമർന്ന് അപകടാവസ്ഥയിലായി. കാലപ്പഴക്കമാണ് തകരാറിന് കാരണമായി കരുതുന്നത്. റോഡിന്റെ വീതി  വർധിപ്പിച്ചപ്പോൾ വീതി കുറഞ്ഞ പഴയ പാലത്തോട് ചേർന്ന്  ബാക്കി ഭാഗം നിർമ്മിച്ച് പാലത്തിന് വീതി വർധിപ്പിച്ചിരുന്നു. ഈ ഭാഗത്തിന് കുഴപ്പമില്ല. പഴയ പാലത്തിനാണ് ബലക്ഷയം. പാലം അപകടാവസ്ഥയിലാണെന്ന പരാതിയെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം അസിസ്‌റ്റന്റ്‌ എൻജിനീയർ സുഭാഷ് ബുധനാഴ്ച അഞ്ചരയോടെയാണ് പാലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോഴഞ്ചേരിയിലേക്കുള്ള പ്രധാന പാതയാണ് ഇത്. Read on deshabhimani.com

Related News